പൊതുപണിമുടക്ക് ഇന്നും തുടരും; കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കും

Web Desk

കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ഇന്നും തുടരും. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണു പണിമുടക്ക്. സംസ്ഥാനത്ത് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.
കോഴിക്കോട് ചില പെട്രോൾ പമ്പുകളും എറണാകുളത്ത് ചില കടകളും തുറന്നു. കെഎസ്ആർടിസി ഇന്നും സർവീസ് നടത്തുന്നില്ല. അതേസമയം, പണിമുടക്കുമെന്ന് ജീവക്കാരുടെ സംഘടനകൾ അറിയിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി.

പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച സംസ്ഥാനത്ത് ചിലയിടങ്ങളിൽ അക്രമമുണ്ടായി. കടകൾക്കും ആശുപത്രി വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്

error: Content is protected !!