മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം. ടി വാസുദേവൻ നായരുടെ സ്‌മരണ പുതുക്കി താഴക്കോട് ഗവ. എൽ പി സ്‌കൂളിലെ കുരുന്നുകൾ

മുക്കം : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം. ടി വാസുദേവൻ നായരുടെ സ്‌മരണ പുതുക്കി താഴക്കോട് ഗവ. എൽ പി സ്‌കൂളിലെ കുരുന്നുകൾ എം.ടി വാസുദേവൻ നായരുടെ ജൻമദിനത്തിൽ വിദ്യാലയാങ്കണത്തിൽ വർഷങ്ങൾക്കു മുമ്പ് എം എൻ കാരശ്ശേരി മാഷിനൊപ്പം എം. ടി വാസുദേവൻ നായർ നട്ട ചെമ്പകമരത്തണലിലാണ് കുട്ടികൾ ഒന്നു ചേർന്നത്.

ഹെഡ്‌മിസ്ട്രസ്സ് വി ബിജുന സുകൃത* ജൻമമായ എം ടി യെ അനുസ്‌മരിച്ച് പ്രഭാഷണം നടത്തി.റിയാസ് മാസ്റ്റർ വരച്ച എം.ടി യുടെ കാരിക്കേച്ചർ മികച്ച ദൃശ്യാനുഭവമായി.സ്‌കൂൾ ലീഡർ സജ ഫാത്തിമയുടെ എം ടി യുടെ ചിത്രപ്രകാശനവും എം.ടിയുടെ വിവിധ കൃതികളിലെ വചനങ്ങൾ അനുസ്‌മരിച്ചതും വിദ്യാരംഗം കലാസാഹിത്യവേദിയിലെ മിന്നും താരങ്ങൾക്ക് ശ്രദ്ധ നേടിക്കൊടുത്തു.

സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ മീന ജോസഫ്,പി.പി സലോമി ,കെ.ടി അമീന ,സുമ റിനൂപ് , ദീഷ്‌ണ ഷിജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!