
newsdesk
മുക്കം : മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ പ്രശ്നത്തിൽ കൂടിആലോചനകൾക്കും തുടർനടപടികൾക്കും വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ യോഗം ഇന്നലെ വൈകുന്നേരം 5:30 ന് മണാശ്ശേരി സദ്ഭാവന ഓഡിറ്റോറിയത്തിൽ ചേർന്നു. മൃഗസംരക്ഷണ വകുപ്പ് ഗസ്റ്റഡ് ഫീൽഡ് ഓഫീസർ മണ്ണാൻതോടികയിൽ പ്രേമൻ വിഷയം അവതരിപ്പിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു.
യോഗത്തിൽ മുക്കം മുൻസിപ്പാലിറ്റി സീനിയർ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ അദ്ധ്യഷതവഹിച്ചു. യോഗത്തിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ ബാബു, ഗിരിജ, ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ചർച്ചയിൽ രാജു കുന്നത്ത്, അജയചന്ദ്രൻ, എം.കെ കണ്ണൻ, ഹരി.കെ.വി, രാമൻകുട്ടി മാസ്റ്റർ, സജി സി കെ, ഹരിദാസൻ പൂമംഗലത്ത്, സന്തോഷ്, ശബരി, ജനാർദ്ദനൻ, വാസു, റോഷൻ, ജയരാജ് കണിയാറാക്കൽ, കൃഷ്‌ണകുമാർ മാസ്റ്റർ, സവിജേഷ്, ഷാജി കുന്നത്ത്, ജ്യോതിഷ് ഒടുങ്ങാട്ട്, റോണി.സി.ആർ തുടങ്ങിയവർ ആവശ്യങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.
തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടൽ മുക്കം മുൻസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് ഡിവിഷൻ കോൺസിലർമാർ യോഗത്തിൽ ഉറപ്പ് നൽകി. എല്ലാ വിഭാഗം ആളുകളെയും ഉള്ളപ്പെടുത്തി അതിവിപുലമായ മറ്റൊരു യോഗം വിളിക്കാൻ മുക്കം മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർമാരെ യോഗം ചുമതലപ്പെടുത്തുകയും നന്ദി പറഞ്ഞു.