കൊടിയത്തൂരിൽ കനത്ത മഴയിൽ വീട് പൂർണ്ണമായി തകർന്നു

മുക്കം : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ 98 കാരി ചക്കി കുട്ടിയുടെ വീട് പൂർണ്ണമായി തകർന്നു.


അപകടം നടക്കുന്ന സമയത് ചക്കി കുട്ടി വീട്ടില് ഇല്ലാത്തത് കൊണ്ട് പരിക്ക്‌ ഏൽക്കാതെ രക്ഷപ്പെട്ടു .കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാത്രിയോടെയാണ് വീട് പൂർണ്ണമായും നിലംപൊത്തിയത്.
വർഷങ്ങളോളം പഴക്കമുള്ള വീടാണ് കനത്ത മഴയിൽ പൂർണ്ണമായും തകർന്നു തരിപ്പണമായത്.

വീട്ടുപകരണങ്ങളും മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ അവശിഷ്ടങ്ങൾക്കിടയിൽപെട്ട് നശിച്ച നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!