
newsdesk
മുക്കം : മുക്കം നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണം . വീട്ടിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ കഴുത്തിലെ 2 പവന്റെ മാലയാണ് മോഷണം പോയത് .
നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം ചേലക്കോടൻ ഷംസുദീന്റെ വീട്ടിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത് . ശംസുദ്ധീന്റെ മകൾ അഫ്സാനയുടെ കഴുത്തിലെ മാലയാണ് മോഷണം പോയത് . മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ഈ പ്രദേശത്തു ഒരു മാസത്തിനിടെ 4 വീടുകളിൽ ആണ് ഇപ്പോൾ മോഷണം നടക്കുന്നത് . മോഷണം തുടർച്ചയായ സംഭവമായതോടെ പ്രദേശവാസികൾ ആശങ്കയിൽ ആണ്.