മുക്കം ഇരുവഴിഞ്ഞി പുഴയിൽ ജീവനായി പിടഞ്ഞ പോത്തിനെ മുക്കം ഫയർ ഫോഴ്സ് രക്ഷപെടുത്തി

മുക്കം : ഇരുവഴിഞ്ഞി പുഴയിൽ ജീവനായി പിടഞ്ഞ പോത്തിനെ മുക്കം ഫയർ ഫോഴ്സ് രക്ഷപെടുത്തിപാലത്തിന് സമീപം പുഴയോരത്ത് വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ മേയാൻ വിട്ടിരുന്ന പോത്ത് അബദ്ധത്തിൽ പുഴയിലേക്ക് വീണതിനെത്തുടർന്ന് ഒഴുകിപോവുകയായിരുന്നു.

വിവരമറിഞ്ഞ് മുക്കം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അഭിനേഷ് കെ നിജാസ് കെ പി മിഥുൻ ആർ നിസാമുദ്ദീൻ, എം ഹർഷാദ് ഒ.കെ ഹോം ഗാർഡ് വിജയകുമാർ കെ എസ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി. പുഴയിൽ നിന്നും പോത്തിനെ വലിച്ച് കരയിലേക്ക് കയറ്റി . അവശ നിലയിലായിരുന്നു പോത്തിനെ ഉടമസ്ഥർക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!