
newsdesk
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യമുഴിയിലാണ് ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്.അഗസ്ത്യമുഴിഭാഗത്തുനിന്നും വരുന്ന സ്കൂട്ടറിനെ ലോറി മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത് .
അപകടത്തെ തുടർന്ന് ലോറിക്കടിയിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു .ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിനും കേടുപാടുണ്ട് .അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത കുരുക്കും ഉണ്ടായി പിനീട് പോലീസ് എത്തി ലോറി റോഡിൽ നിന്നും മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.