അമ്മ കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് വലിച്ചെറിഞ്ഞു

Web Desk

മഴുവന്നൂര്‍ തട്ടാംമുകളില്‍ അമ്മ കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആണ്‍കുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു.

നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ തടഞ്ഞ് വെച്ച്‌​ പൊലീസില്‍ ഏല്‍പിച്ചു. അഞ്ച് കുട്ടികളുള്ള ഇവര്‍ക്ക് കുട്ടിയെ വളര്‍ത്താന്‍ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവര്‍ പ്രദേശത്ത്​ വാടകവീട്ടില്‍ താമസിക്കുന്ന കുടുംബമാണ്​ എന്നാണ്​ അറിയുന്നത്​. രാവിലെ 11 മണിയ്ക്കാണ് സംഭവം. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.

error: Content is protected !!