മസ്ജിദുകള്‍ സമൂഹത്തിന്‍റെ അഭയകേന്ദ്രങ്ങളായി മാറണം ; ഖലീല്‍ തങ്ങള്‍

WebDesk

മുക്കം; മസ്ജിദുകള്‍ സമൂഹത്തിന്‍റെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉത്ഭോതിപ്പിച്ചു.നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മസ്‌ജിദുകള്‍ പുതിയ കാലത്തിനനുസരിച്ച് മനോഹരമാക്കണം.വിശ്വാസികള്‍ പൂര്‍വ്വീകര്‍ കെെമാറിയ ആചാരങ്ങള്‍ കെെമോശം വരുത്തരുത്.വരാനിരിക്കുന്ന പുണ്ണ്യ ദിനരാത്രങ്ങള്‍ വിശ്വാസികള്‍ മുതലാക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.എസ് എം എ സംസ്ഥാന പ്രസിഡന്‍റ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.ദേവര്‍ഷോല അബ്ദുസലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.നിര്‍മ്മാണ കമ്മറ്റി
കണ്‍വീനര്‍ ജി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.നിര്‍മ്മാണത്തില്‍ പങ്കാളികളായ നാട്ടുകാരെ ചടങ്ങില്‍ ആദരിച്ചു.ടി കെ അബ്ദുറഹിമാന്‍ ബാഖവി,എന്‍ അലി അബ്ദുല്ല,നാസര്‍ ചെറുവാടി ,എ കെ സി മുഹമ്മദ് ഫെെസി,സി പി ഉബെെദുല്ല സഖാഫി ,ടി കുഞ്ഞിമുഹമ്മദ് ഹാജി,അബ്ദുല്‍ ഹമീദ് സഖാഫി ,ശൗക്കത്തലി സഖാഫി ,സി കെ ശമീര്‍ മാസ്റ്റര്‍ എന്നിവർ സംബന്ധിച്ചു.മഹല്ല് ജോ.സെക്രട്ടറി കെ അബ്ദുല്‍ മജീദ് കക്കാട് സ്വാഗതവും കണ്‍വീനര്‍ കെ സി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.നേരത്തെ നടന്ന പഴയകാല ഖത്തീബുമാരുടെയും മുദരിസുമാരുടെയും സംഗമം മുന്‍ മുദരിസ് എ കെ സി മുഹമ്മദ് ഫെെസി ഉദ്ഘാടനം ചെയ്തു.മഹല്ല് ജനറല്‍ സെക്രട്ടറി ടി പി ഇസ്മായില്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!