മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Web Desk

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ആർക്കും പരുക്കില്ല. ഇടുക്കിയിലേക്ക് പോകുന്ന വഴി കാർ മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

error: Content is protected !!