മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ നൊമ്പരങ്ങൾ പങ്കു വെക്കുന്ന കണ്ണനും പിന്നെ കുഞ്ഞനും എന്ന ടെലി സിനിമയുടെ പ്രകാശനവും ആദ്യ പ്രദർശനവും മുക്കത്ത് നടന്നു. ബി.പി മൊയ്തീൻ സേവാമന്ദിർ ഹാളിൽ നടന്ന പ്രദർശനം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു

newsdesk

എച് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസൻ നല്ലളം നിർമ്മിച് സുൽഫി കക്കാട് സംവിധാനം നിർവ്വഹിച്ച കണ്ണനും പിന്നെ കുഞ്ഞനും എന്ന ടെലി സിനിമയുടെ പ്രകാശനവും ആദ്യ പ്രദർശനവും മുക്കം ബി.പി മൊയ്തീൻ സേവാമന്ദിറിൽ നടന്നു . സേവാമന്ദിർ ഡയരക്ടർ കാഞ്ചനമാല പ്രകാശനം നിർവ്വഹിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുo അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന കയ്പേറിയ ജീവിത കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം
ജബ്ബാർചേന്ദമംഗല്ലൂർ തിരക്കഥയും സംഭാഷണവും നിർവഹിച്ച ടെലിഫിലിമിൻറെ ഛായഗ്രഹണവും ചിത്രസംയോജനവും രാജീവ് കൗതുകമാണ് ചെയ്തിരിക്കുന്നത് .ചടങ്ങിൽചലചിത്ര പ്രവർത്തകരായ ബന്ന ചേന്ദമംഗല്ലൂർ, സിദീഖ് ചേന്ദമംഗല്ലൂർഎന്നിവർക്കൊപ്പം എ എം ജമീല ,മുക്കം വിജയൻ, സംവിധായകൻസുൽഫി കക്കാട് ചിത്രത്തിലെ അഭിനേതാക്കൾ എന്നിവരും സംസാരിച്ചു

error: Content is protected !!