മാവൂർ – കെട്ടാങ്ങൽ – കൊടുവള്ളി റോഡിൻ്റെ പുനരുദ്ധാരണം ഉടൻ ; ഭൂമി വിട്ടു നൽകുന്നതിന് സന്നദ്ധത അറിയിച്ച് മാവൂർ പഞ്ചായത്തിലെ സ്ഥലം ഉടമകൾ സമ്മത പത്രം കൈമാറി.

NEWSDESK

മാവൂർ – കെട്ടാങ്ങൽ-കൊടുവള്ളി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി ഭൂമി വിട്ടു നൽകുന്നതിന്റെ സന്നദ്ധത അറിയിച്ചുള്ള ഉടമകളുടെ സമ്മതപത്രം കൈമാറി. മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉടമകളുടെ സമ്മതപത്രമാണ് പി.ടി.എ. റഹീം എം.എൽ.എക്ക് കൈമാറിയത്. മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കിഫ്ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്താണ്സമ്മതപത്രം കൈമാറിയത്.

54 കോടി രൂപ ചെലവിട്ടാണ് മാവൂർ- കെട്ടാങ്ങൽ-കൊടുവള്ളി റോഡ് നവീകരിക്കുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചുള്ള സമ്മതപത്രമാണ് ഉടമകൾ ഒപ്പിട്ടു നൽകിയത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം അപ്പു കുഞ്ഞൻ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഹുൽ ലെസ്ലി, അസിസ്റ്റന്റ് എൻജിനീയർ ഫുക്കർ അലി, എന്താ ഉള്ളത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പ്രിയങ്ക, വിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!