സംശയം; തൃശ്ശൂരിൽ വിദേശത്തു നിന്നുമെത്തിയ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു

newsdesk

തൃശ്ശൂർ: ചേറൂരിൽ സംശയത്തെ തുടർന്ന് ഭാര്യയെ കമ്പിപ്പാര കൊണ്ട് ഭർത്താവ് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലിയെ (46) ആണ് ഭർത്താവ് ഉണ്ണികൃഷ്‌ണൻ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് നാട്ടിലെത്തിയത്.

ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ സുലി മാത്രമാണ് ഉണ്ടായിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

error: Content is protected !!