മലപ്പുറത്ത് എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു

NEWSDESK

മലപ്പുറം: താനൂരിൽ മയക്കുമരുന്നുമായി പോലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു. തിരൂരങ്ങാടി മമ്പുറം സ്വദേശിയായ സാമി ജിഫ്രി (30) ആണ് താനൂർ പോലീസിൻ്റെ കസ്റ്റഡിയിൽവെച്ചു മരിച്ചത്

18 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘത്തിൽപ്പെട്ടയാളാണ് സാമി ജിഫ്രി. കുഴഞ്ഞുവീണ് മരിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.മൃതദേഹം താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

error: Content is protected !!