ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ്

News Desk

ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ്. വീടുകളിലെ കറുത്ത കൊടി നീക്കണമെന്ന് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ശേഖരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നതിനെതിരെയാണ് പ്രതിഷേധം. അതിനിടെ ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര പ്രഫുല്‍ പട്ടേല്‍ ഒഴിവാക്കി. ദാമന്‍ ദിയുവില്‍നിന്ന് നേരിട്ട് കവരത്തിയിലേക്കു തിരിച്ചു. പ്രതിഷേധം അറിയിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ എംപിമാരായ ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരും അന്‍വര്‍ സാദത്ത് എംഎല്‍എയും മടങ്ങി.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിന്‍ നടത്തുന്നത് കേരളമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആരോപിച്ചു. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നവരാണ് ഇതിന് പിന്നില്‍. കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിന്, ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു.

error: Content is protected !!