
Web Desk
വടകര/പയ്യോളി, തെരുവുനായ റോഡിനു കുറുകെ ചാടി ബൈക്കുകൾ മറിഞ്ഞ് രണ്ടിടത്തായി രണ്ടു പേർക്കു പരുക്ക്. വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്. ഇടതു കാൽ ഒടിഞ്ഞതു കൊണ്ട് ശസ്ത്രക്രിയ വേണ്ടി വന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. പയ്യോളി, തെരുവുനായ റോഡിനു കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരനായ അധ്യാപകനു പരുക്കേറ്റു. വന്മുഖം – കോടിക്കൽ എംയുപി സ്കൂൾ അധ്യാപകൻ മണിയൂർ എളമ്പിലാട് എരണോത്ത് യൂസഫിനാണ് (40) പരുക്കേറ്റത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ സംസ്ഥാന പാതയിൽ തച്ചൻകുന്ന് ടൗണിനു സമീപമാണ് സംഭവം. യൂസഫ് പയ്യോളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.