പ്ലാവിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

Web desk

പേരാമ്പ്ര, പ്ലാവിന്റെ കൊമ്പ് മുറിക്കാൻ കയറിയ യുവാവിന് അഗ്നി രക്ഷാ സേനയും കെഎസ്ഇബി ജീവനക്കാരനും തുണയായി. കൈതയ്ക്കൽ അബ്ദുള്ളയുടെ വീട്ടിലെ 50 അടി ഉയരമുള്ള പ്ലാവിൽ കയറി കൊമ്പ് മുറിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നിയ മുളിയങ്ങൽ പനമ്പ്രേമ്മൽ ലക്ഷം വീട് കോളനിയിലെ റഹീസ് മരത്തിൽ നിന്നും ഇറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. അയൽ വാസികളായ കെഎസ്ഇബി ജീവനക്കാരൻ പി.സുനിൽ, കെ.നാസർ എന്നിവർ ചേർന്ന് മരത്തിൽ കയറി റഹീസിനെ താങ്ങി പിടിച്ചു. പിന്നീട് പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നും അസി. സ്റ്റേഷൻ ഓഫിസർ പി.സി.പ്രേമന്റെ നേതൃത്വത്തിൽ എത്തിയ സംഘം റഹീസിനെയും സഹായികളെയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. സേനാംഗങ്ങളായ ഐ.ഉണ്ണികൃഷ്ണൻ, കെ.ശ്രീകാന്ത്, എം.ജി.അശ്വിൻ ഗോവിന്ദ്, സി.കെ.ജി.സ്മിതേഷ്, പി.രാജീവൻ, കെ.ബാബു, സിവിൽ ഡിഫൻസ് അംഗം മുകുന്ദൻ വൈദ്യർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

error: Content is protected !!