
Web Desk
നാദാപുരം, ഇരുപതാമത്തെ വയസ്സിൽ, മാതാവിന്റെ വിയോഗം സൃഷ്ടിച്ച ആഘാതം താങ്ങാനാകാതെ നാടുവിട്ട തൂണേരി കണ്ണങ്കൈയിലെ കുരിക്കൾപൊയിൽ മൊയ്തു അറുപതാം വയസ്സിൽ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതും കാത്തു കഴിയുകയാണ് കണ്ണങ്കൈ പ്രദേശം.ഡൽഹിയിൽ നിന്നാണ് മൊയ്തുവിനെ കണ്ടെത്തിയത്. കാരന്തൂർ മർക്കസിനു കീഴിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തുന്ന ത്വയിബ ഹെരിറ്റേജ് പ്രവർത്തകൻ ഈസ റബ്ബാനിയാണ് മലയാളം സംസാരിക്കുന്ന ഒരാളെ സംഘത്തിൽ കണ്ടെത്തുന്നത്. ഇയാളോടുതന്നെ കാര്യങ്ങൾ തിരക്കിയപ്പോൾ എല്ലാ വിവരങ്ങളും പറഞ്ഞു. ഇതോടെ, മഹല്ല് കമ്മിറ്റിയുമായി റബ്ബാനി ബന്ധപ്പെട്ടു. വിഡിയോ കോളിൽ നാട്ടിലുള്ള ബന്ധുക്കളുമായി സംസാരിക്കുക കൂടി ചെയ്തതോടെ 40 വർഷം മുൻപ് അപ്രത്യക്ഷനായി ഒരു വിവരവും ലഭിക്കാതിരുന്ന മൊയ്തുവാണിതെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞു.