കൊടുവള്ളിയിൽ ബസ്സിൽ മോഷണം ;തമിഴ്നാട് സ്വദേശിനി പിടിയിൽ

കൊടുവള്ളിയില്‍ സ്വകാര്യ ബസ്സില്‍ കുഞ്ഞിന്റെ പാദസരം പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശിനിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശിനി അഞ്ജു (25) ആണ് പിടിയിലായത്. ബുധനാഴ്ച കൊടുവള്ളിയില്‍ നിന്നും പതിമംഗലത്തേക്കുള്ള യാത്രക്കിടെയാണ് സ്വകാര്യ ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ കാലില്‍ നിന്ന് പാദസരം പൊട്ടിച്ചെടുത്തത്.

ബസിലെ തിരക്കിനിടയില്‍ പാദസരം പൊട്ടിച്ചപ്പോള്‍ കുഞ്ഞ് വേദനകൊണ്ട് കരയുകയായിരുന്നു. ഇതോടെ യുവതി കൈ വലിച്ചെങ്കിലും പാദസരം ബസ്സില്‍ വീണു. യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവതിയെ തടഞ്ഞുവെച്ച് കൊടുവള്ളി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

error: Content is protected !!