കോടഞ്ചേരിയിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

newsdesk

കോടഞ്ചേരി: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുലിക്കയത്ത് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുലിക്കയത്തുള്ള ഓഫീസിന് സമീപം വളവിലാണ് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത് .
അപകട വിവരമറിഞ്ഞു നാട്ടുകാർ എത്തുമ്പോയേക്കും കാര് യാത്രക്കാർ അവിടെ നിന്ന് പോയിരുന്നു ഓമശ്ശേരിക്കാരുടേതാണ് കാർ എന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു .ഈ വളവിൽ സുരക്ഷാ കരുതലുകൾ അധികൃതർ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ് .

error: Content is protected !!