ബസുകളുടെ മത്സരയോട്ടത്തിന് നിയന്ത്രണം; നവംബർ 1 മുതൽ ജിപിഎസ് നിരീക്ഷണം

ബസുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ജിപിഎസ് അടിസ്ഥാനത്തിലുള്ള നിർബന്ധിത സമയ ഇടവേള സംവിധാനം നവംബർ 1 മുതൽ സംസ്ഥാനത്ത് നടപ്പാക്കും.

ഒരേ റൂട്ടിലെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കിടയിൽ നഗരപ്രദേശങ്ങളിൽ കുറഞ്ഞത് 5 മിനിറ്റും ഗ്രാമീണ മേഖലയിൽ 10 മിനിറ്റും ഇടവേള നിർബന്ധമാക്കും. ജിപിഎസ് വഴി ബസുകളുടെ തത്സമയ ലൊക്കേഷനും സമയക്രമവും നിരീക്ഷിക്കും.

സംവിധാനം നടപ്പാക്കുന്നതിനായി ബസുകളുടെ ട്രിപ്പ് ഷെഡ്യൂളുകൾ ശേഖരിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!