പാടിയത് അല്‍പം പേടിയോടെ; ശബ്ദം ചതിച്ചില്ല; സന്തോഷത്തിൽ ശ്രീനന്ദ്

WebDesk

ലളിതഗാനമത്സരത്തിന് എത്തിയപ്പോള്‍ അല്‍പം ആശങ്കയിലായിരുന്നു ശ്രീനന്ദ് വിനോദ്. ‘തൊണ്ടയടഞ്ഞു പോയത് പാട്ടിന് വിനയാകുമോ എന്ന് പേടിച്ചിരുന്നു. പാടിക്കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി’. മലയാളിക്ക് പരിചിതനായ പാട്ടുകാരന്‍ ശ്രീനന്ദ് പറയുന്നു.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഈ കോഴിക്കോടുകാരന്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയാണ് ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാന മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ‘കഴിഞ്ഞ ദിവസം സംഘഗാനത്തില്‍ പങ്കെടുത്തിരുന്നു. അതിനായി നന്നായി പ്രാക്ടീസ് ചെയ്തു. അതുകാരണം തൊണ്ട അടഞ്ഞുപോയതാണ്. സംഘഗാനത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു’ -ശ്രീനന്ദ് പറഞ്ഞു.
പയ്യോളി ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീനന്ദ്, ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആറാം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ ജില്ലാതലം വരെ മത്സരിച്ചിരുന്നു.

error: Content is protected !!