വയനാട്ടിൽ ഒരാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിൽ

NEWSDESK

കൽപ്പറ്റ: വയനാട്ടിൽ ഒരാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിൽ. മൂലങ്കാവിലാണ് കടുവ ഭീതി വിതച്ചത്. എറളോട്ട് കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവ സമീപ ദിവസങ്ങളിൽ പശുക്കളേയും വളർത്തു നായകളേയും ആക്രമിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കടുവയെ വനം വകുപ്പ് പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക്കൊണ്ടു പോയി.

error: Content is protected !!