ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കൺമണി പിറന്നു

NEWSDESK

കോട്ടയം: പുതുപ്പള്ളിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. 2019 ഒക്ടോബറിലാണ് ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം നടന്നത്. ഉപതെരഞ്ഞെടുപ്പിനിടെ ഗീതുവിനെ ചേർത്തുവച്ച് ജെയ്ക്കിനെതിരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഗർഭിണിയായ ഭാര്യയെ പ്രചാരണത്തിനിറക്കി സഹതാപം വോട്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എതിരാളികളുടെ ആരോപണം. ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ എന്നും അധിക്ഷേപമുണ്ടായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്. ചാണ്ടിക്ക് 80,144 വോട്ട് ലഭിച്ചപ്പോൾ 42,425 വോട്ടാണ് ജെയ്ക്ക് നേടിയത്. നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരെ 2016ലും 2021ലും ജെയ്ക്ക് മത്സരിച്ചിരുന്നു.

error: Content is protected !!