പ്രണയിച്ച് വിവാഹം ചെയ്തു; മകളെ പിതാവ് വെട്ടിക്കൊന്നു

News Desk

പ്രണയിച്ച് വിവാഹം ചെയ്തു; മകളെ പിതാവ് വെട്ടിക്കൊന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. 19 വയസായിരുന്നു.

സംഭവത്തില്‍ ഷീബയുടെ അച്ഛന്‍ മാരിമുത്തുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുമ്പായിരുന്നു ഷീബ മുത്തുരാജ് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇതില്‍ ഉണ്ടായ പക മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.വിവാഹശേഷം ഷീബയും മുത്തുരാജും കഴിഞ്ഞ ദിവസം ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷീബ വീട്ടിലെത്തിയത് കണ്ട മാരിമുത്തു വെട്ടുകത്തികൊണ്ട് ഷീബയെ വെട്ടുകയായിരുന്നു.

error: Content is protected !!