പഠന മുറി നിർമ്മിക്കുന്നതിന് മുക്കം നഗരസഭ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിക്കുന്നതിന് മുക്കം നഗരസഭ അപേക്ഷകൾ ക്ഷണിക്കുന്നു. 1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് പദ്ധതി. നിലവിലുള്ള വീടിന്റെ വിസ്തീർണ്ണം 800 ചതുരശ്ര അടിയിൽ കുറവായിരിക്കണം. .കുട്ടിയുടെ അച്ഛന്റെയോ അമ്മയുടെയോ പേരിലായിരിക്കണം വീടും സ്ഥലവും. അപേക്ഷകന്റെ വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവായിരിക്കണം. നിർമിക്കുന്ന പഠനമുറിയുടെ വിസ്തീർണം 100 ചതുരശ്ര അടിയിൽ കുറയരുത്. 2 ലക്ഷം രൂപയാണ് പഠന മുറി നിർമ്മിക്കാൻ അനുവദിക്കുക.

പൂരിപ്പിച്ച അപേക്ഷയും താഴെ പറയുന്ന രേഖകളും ഒക്ടോബർ 15 നകം മുക്കം നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

  1. ജാതി സർട്ടിഫിക്കറ്റ് (കുട്ടിയുടെ )
    2. വരുമാന സർട്ടിഫിക്കറ്റ്
  2. ആധാർ കോപ്പി (കുട്ടിയുടെയും വീട്ടുടമസ്ഥന്റെയും )
    4.. ബാങ്ക് അക്കൗണ്ട് കോപ്പി (വീട്ടുടമസ്ഥന്റെ )
  3. റേഷൻകാർഡ് കോപ്പി
    6.പഠനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം
error: Content is protected !!