
NEWSDESK
കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട സിഎച്ച് മേൽപ്പാലം രാവിലെ മുതൽ ഭാഗികമായി തുറന്നു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ പാലം തുറക്കുന്നത്.
കാൽനട യാത്രക്കാർക്ക് പാലത്തിൽ പ്രവേശനമില്ല. പാലം ബലപ്പെടുത്തലിന്റെ ഭാഗമായുള്ള ഉപരിതലത്തിലെ പണി ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് നിശ്ചിത തീയതിക്കു മുമ്പ് തുറക്കുന്നത്.