2021-22 കേന്ദ്ര ബജറ്റ്

Report: Web Desk

2021 -22 വർഷത്തെ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപിച്ചു.

  • സാമ്പത്തിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. 27 ലക്ഷത്തിന്റെ ആത്മനിര്‍ഭാരത് പാക്കേജ് പ്രഖ്യാപിച്ചു
  • ലോക്​ഡൗൺ കാലത്തെ സർക്കാർ നടപടികൾ ജനങ്ങളെ തുണച്ചു . ആത്​മനിർഭർ പാക്കേജുകൾക്കായി ജി.ഡി.പിയുടെ 13 ശതമാനം ചിലവഴിച്ചു
  • ആരോഗ്യമേഖലക്ക്​ 64,180 കോടിയുടെ പദ്ധതി; കോവിഡ്​ വാക്​സിനായി 35,000 കോടി മാറ്റിവെച്ചു
  • രാജ്യത്ത്​ പുതിയ 15 എമർജൻസി ഹെൽത്ത്​ സെന്‍ററുകൾ. കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്‌സിനായി 35000 കോടി രൂപ. 2 വാക്‌സിനുകൾ കൂടി വിപണിയിൽ
  • ദേശീയ ആരോഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപെടുത്തും. നഗര-ഗ്രാമീണ മേഖലകളിലായി 28,000 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കും
  • അർബൻ ക്ലീൻ ഇന്ത്യ മിഷനായി 1.41 ലക്ഷം കോടിയുടെ പദ്ധതി; ജലജീവൻ മിഷന്​ 2.87 ലക്ഷം കോടി
  • നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്ക്‌ വൻ പദ്ധതികൾ കേരളത്തിനും ബംഗാളിനും പരാമർശം
  • കേരളത്തിന്‌ 65000 കോടിയുടെ റോഡുകൾ. 600 കിലോമീറ്റർ കന്യാകുമാരി‐ മുംബൈ പാത.
  • ബംഗാളിന്‌ 25000 കോടി. തമിഴ്​നാട്ടിലെ റോഡ്​ വികസനത്തിന്​ ഒരു ലക്ഷം കോടി
  • വൈദ്യുതി വിതരണത്തിന്‌ ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും
  • രാജ്യത്തിന്‍റെ വികസനത്തിനായി പ്രത്യേക സാമ്പത്തിക ഇടനാഴികൾ. ദേശീയപാത വികസനത്തിനായി 55,000 കോടി
  • റെയിൽവേക്കായി 1,10,055 കോടി അനുവദിച്ചു. ടൂറിസം കോച്ചുകളിൽ ആധുനികവത്‌കരണം .
  • കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 1957 കോടിയുടെ സഹായം. 11.5 കിലോമീറ്റർ ദൂരംകൂട്ടും
  • 11 .5 കിലോമീറ്റർ വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിൽ സ്വകാര്യവത്‌കരണം .മെട്രോ നീട്ടും
  • വായു മലിനീകരണം തടയാന്‍ 2217 കോടിയുടെ പാക്കേജ്
  • സ്വകാര്യ വാഹനങ്ങൾക്ക്‌ 20 വർഷം ഉപയോഗ അനുമതി. വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലം 15 വർഷം
  • ഇൻഷുറൻസ്‌ മേഖലയിൽ വിദേശ നിക്ഷേപം . നിയമത്തിൽ ഭേദഗതി. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി . നിലവിലെ പരിധി 49 ശതമാനം.
  • ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 20,000 കോടി. എൽ.ഐ.സിയുടെ ഐ.പി.ഒക്കായുള്ള നടപടികൾ ഈ സമ്മേളനത്തിലുണ്ടാവും
  • ഓഹരി വിൽപനയിലൂടെ 1.75 കോടി സ്വരൂപിക്കും. ​ പ്രഖ്യാപിച്ച ഓഹരി വിൽപനയെല്ലാം 2022ൽ പൂർത്തിയാക്കും
  • 2020-21 സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി ജി.ഡി.പി.യുടെ 9.5%
  • 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനകമ്മി ജി.ഡി.പി.യുടെ 6.8%
  • കർഷകക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന്‌ മന്ത്രി ; ബഹളമുയർത്തി പ്രതിപക്ഷം.
  • കാർഷിക വായ്​പക്കായി 16.5 ലക്ഷം കോടി മാറ്റിവെച്ചു. ഗോതമ്പ്​ കർഷകർക്ക്​ 75,000 കോടി . കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയില്‍ ഉറപ്പ്‌
  • 1000 മണ്ഡികളെ ദേശീയ ക​​മ്പാളവുമായി ബന്ധിപ്പിക്കും
  • കൊച്ചി ഉള്‍പ്പെടെ അഞ്ച് ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും
  • ദേശീയ വിദ്യഭ്യാസ നയത്തിന്‍റെ ഭാഗമായി 15,000 സ്​കൂളുകളിലെ ശാക്​തികരീക്കും. 750 ഏകലവ്യ സ്​കൂളുകളും 100 പുതിയ സൈനിക്​ സ്​കൂളുകളും സ്ഥാപിക്കും
  • നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. നികുതി സമർപ്പിക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന്​ പാനൽ
  • പെൻഷൻ വരുമാനം മാത്രമുള്ള 75 കഴിഞ്ഞ മുതിർന്നവർക്ക്‌ ആധായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല
  • സാമ്പത്തിക മേഖലയുടെ ഉ​ത്തേജനത്തിന്​ 80,000കോടി രൂ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1500 കോടി
  • ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തി
  • ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി
  • ആദായ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റമില്ല
  • പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കുംഎൻ.​ആർ.ഐകൾക്ക്​ ഒരംഗ കമ്പനിയുണ്ടാക്കാം
  • ഉജ്ജ്വല പദ്ധതി ഒരു കോടി ഉപഭോക്താക്കൾക്ക്​ കൂടി
  • ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി
  • സ്റ്റാര്‍ട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
  • അതിഥി തൊഴിലാളികൾക്കുള്ള ഭവനപദ്ധതികൾക്ക് നികുതി ഇളവു നൽകും
error: Content is protected !!