
newsdesk
ബാലുശ്ശേരി.ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് മാളൂറമ്മല്‍ ക്ഷേത്രത്തിനടുത്ത പറമ്പില് നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നതിനിടെ മൂന്നുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.
മലപ്പുറം ചെങ്ങര സ്വദേശിയായ ശിഹാബുദ്ദീൻ (41), എളയൂര്‍ സ്വദേശികളായ അബ്ദുല്‍ ബാസിത് (31), മുഹമ്മദ് റിയാസ് (32) എന്നിവരെയാണ് കക്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരില്‍നിന്ന് 30,000 രൂപ വിലമതിക്കുന്ന രണ്ടു ചന്ദനമരങ്ങള്‍ കഷണങ്ങളാക്കിയ നിലയില്‍ പിടിച്ചെടുത്തു. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോയും പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പ്രദേശത്തുനിന്ന് മരം മുറിച്ചുകടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ബാലുശ്ശേരി പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചത്.