കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: പെൺകുട്ടിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് പിടിയിലായത്. ഏപ്രിൽ 27ന് ഉച്ചക്കാണ് സംഭവം.

കണ്ണഞ്ചേരി സ്വദേശിനിയായ പെൺകുട്ടി സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു സ്കൂട്ടറിലെത്തിയ പ്രതി പെൺകുട്ടിയുടെ സ്കൂട്ടറിന്റെ ബാക്ക് ടയർ ഇളകുന്നുണ്ട്, വണ്ടി നന്നാക്കാൻ വർക്ക്ഷോപ്പ് കാണിച്ചുതരാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോകുകയും വിജനമായ സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ പുറകിൽ നിന്ന് കടന്നു പിടിക്കുകയും ചെയ്തു. രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി ഒച്ച വച്ചപ്പോൾ ആളുകൾ ഓടിക്കൂടുകയും പ്രതി രക്ഷപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ചെമ്മങ്ങാട് പൊലീസ് ചുള്ളിക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുള്ള പ്രതിയെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നുവെങ്കിലും കാപ്പ നിയമം ലംഘിച്ചതിന് പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!