തട്ടം പരാമർശം; അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി ;എന്നാൽഅനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയ്മ്പ് ആണെന്ന് ; സമസ്ത

newsdesk

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് ഷെയർ ചെയ്തു. തട്ടം വിഷയത്തിൽ അനിൽ കുമാറിന്റേത് സിപിഐഎം നിലപാടല്ലെന്നായിരുന്നു കെ.ടി ജലീലിന്റെ പോസ്റ്റ്.
വ്യക്തിയുടെ അബദ്ധം പാർട്ടി തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും കാള പെറ്റു ന്നെ് കേൾക്കുമ്പോൾ കയറെടുക്കുന്നത് ശരിയല്ലെന്നുമാണ് പോസ്റ്റ്.

എന്നാൽ അനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയ്മ്പ് ആണെന്നായിരുന്നു സമസ്തയുടെ പ്രതികരണം

തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു

error: Content is protected !!