മാലിന്യം നിറഞ്ഞ പ്രദേശത്ത് പൂക്കൾകൊണ്ട് സ്വർഗീയ സ്നേഹാരാമം തീർത്ത് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർത്ഥികൾ

മുക്കം : കാടുമൂടി മാലിന്യം നിറഞ്ഞ ഒരു പ്രദേശത്തെ കഠിനപരിശ്രമം കൊണ്ട് സ്വർഗീയ സ്നേഹാരാമമാക്കി അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ . ഇരിപ്പിടങ്ങൾ നിർമ്മിച്ച് , പൂച്ചെടികളെ കൊണ്ട് അലങ്കരിച്ച് , മതിൽ പെയിന്റ് ചെയ്ത് സൗന്ദര്യവൽക്കരിക്കുകയായിരുന്നു ഈ മിടുക്കികൾ .വിദ്യാർത്ഥിനികളുടെ ഗ്ലാസ് പെയിന്റിഗ് വളരെയധികം ശ്രദ്ധ നേടി .മുക്കം നഗരസഭയിലെ രണ്ടാം വാർഡ് നടുകിൽ പ്രദേശത്ത് കാടുമൂടി മാലിന്യം നിറഞ്ഞ ഭാഗത്താണ് സേനഹാരാമം തീർത്തത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഇവർ സേനഹാരാമത്തെ യഥാർത്ഥ്യമാക്കിയത്. മാലിന്യം തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറി.

സ്നേഹാരാമം നാടിനു സമർപ്പിക്കൽ ചടങ്ങ് മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രഫ. സെലീന വി അധ്യക്ഷം വഹിച്ചു. മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ സത്യനാരായണൻ മുഖ്യാഥിതിയായി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് , അഹമ്മദ് കുട്ടി സി.കെ,സവിനു എ, ഷഹബ , ജംഷിദാമോൾ , സഹീദ എന്നിവർ സംസാരിച്ചു

error: Content is protected !!