സർക്കാർ സ്കൂളിൽ തയ്യാറാക്കിയ കേരളത്തിലെ ആദ്യത്തെ എ ഐ സ്മാർട്ട് റൂമിന്റെ ഉത്ഘാടനം തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു

സർക്കാർ സ്കൂളിൽ തയ്യാറാക്കിയ കേരളത്തിലെ ആദ്യത്തെ എ ഐ സ്മാർട്ട് റൂമിന്റെ ഉത്ഘാടനം തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു .

ഉത്ഘാടനത്തിനെത്തിയ എം എൽ എ യെ അടക്കം മറ്റു വിശിഷ്ട വ്യക്തികളെയും എ ഐ ഉപയോഗിച്ച് ഞെട്ടിച്ചു വിദ്യാർഥികൾ .

എം എൽ എ ലിന്റോ ജോസെഫിന്റെ ഫോട്ടോ ഉപയോഗിച്ച് AI യുടെ സഹായത്താൽ ഡാൻസ് ക്രിയേറ്റ് ചെയ്തും സെക്കന്റുകൾക്കുള്ളിൽ പോസ്റ്ററുകൾ തയ്യാറാക്കിയും പഞ്ചായത് പ്രസിഡന്റ് ,എ ഇ ഒ എന്നിവരുടെ വിഡിയോ ആശംസകൾ ക്രിയേറ്റ് ചെയ്തതും അവർക്ക് വേറിട്ട അനുഭവമായി മാറി .

സർക്കാർ സ്കൂളുകളിൽ പി ടി എ ഫണ്ടിൽ തയ്യാറാകുന്ന കേരളത്തിലെ ആദ്യത്തെ എ ഐ സ്മാർട്ട് ക്ലാസ് റൂം ആയ “ടെക് ടാലന്റ് ഹബ്” ആണ് തോട്ടുമുക്കം ഗവർമെന്റ് യു പിസ്കൂളിൽ എം എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്തത് .

സ്കൂളിലെ കുട്ടികൾ AI ഉപയോഗിച്ച് തന്നെ ഡാൻസ് കളിപ്പിച്ചത് തനിക്ക് വേറിട്ടൊരു അനുഭവമായെന്നു ലിന്റോ ജോസഫ് എം എൽ എ പറഞ്ഞു .AI യുടെ അനന്ത സാദ്ധ്യതകൾ കുട്ടികൾക്കു ഇത്ര ചെറുപ്പത്തിൽ തന്നെ പഠിക്കാൻ ഉള്ള സൗകര്യം ചെയ്തുകൊടുത്ത സ്കൂളിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്നുംഎം എൽ എ പറഞ്ഞു

ചടങ്ങിൽ സ്കൂളിലെ കായികാദ്ധ്യാപകൻ പ്രതീപ് സാറിനെ എം എൽ എ ലിന്റോ ജോസഫ് ആദരിച്ചു .സംസ്‌ഥാന സ്കൂളിൽ മീറ്റിൽ പങ്കെടുത്ത ഫിദ ഷെറിനെ മുക്കം എഇഒ ദീപ്തി ആദരിച്ചു .

ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി .
പ്രധാനാധ്യാപിക ബി ഷെറീന
സ്കൂളിലെ AI പദ്ധതിയെ കുറിച്ച് SMC ചെയർമാൻ സോജൻ മാത്യു വിശദീകരണം നടത്തി . പി ടി ഐ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, പഞ്ചായത് മെമ്പർമാരായ ആയിഷ ചേലപ്പുറത് ,മറിയം കുട്ടി ഹസൻ ,സിജി കുറ്റികൊമ്പിൽ ,ഉപജില്ലാ ഐ ടി ക്ലബ് സെക്രട്ടറി ഹാഷിദ് കെ സി ,ലിസ്ന സാബിക് ,ഹണി ടീച്ചർ എന്നിവർ സംസാരിച്ചു.

error: Content is protected !!