
Web Desk
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയിൽ ദിലീപ് ഹർജി നല്കി. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണു ദിലീപിന്റെ വാദം.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണു ദിലീപിന്റെ വിചാരണ കോടതിയിലെ നീക്കം.