കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Web Desk

കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത്, നിജീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ശരത്തിനേയും നിജീഷിനേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനും ലോറി ഡ്രൈവര്‍റായ സിദ്ദിഖിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകടം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

error: Content is protected !!