താമരശ്ശേരിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വയനാട് നടവയല്‍ വെളിയമ്പം കൈതത്തറയില്‍ സ്വദേശി അരുണ്‍ സജി (26) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന നടവയല്‍ കത്തനാര്‍ തോട്ടത്തില്‍ മനു പോളിന് അപകടത്തില്‍ ഗുരുതരമായി പരിക്കുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ 9.05 നായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അരുണിന്റെ മൃതദേഹം നിലവില്‍ താമരശ്ശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!