
newsdesk
കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവ് മരണപെട്ടു. ഒഴുക്കര തട്ടാരി സ്വദേശി അലി അഫാനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.
ഒഴുക്കരയിലെ പ്രധാന റോഡിലൂടെ പോകുകയായിരുന്ന അലി അഫാൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികളും അതുവഴി കടന്നുപോയ യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പരിക്കുകൾ അതീവ ഗുരുതരമായതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് തന്നെ യുവാവ് മരണപ്പെട്ടതായാണ് വിവരം.തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകനാണ് അലി അഫാൻ.