ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ്; ഇ-ചലാന്‍ ആനംസ്റ്റി പദ്ധതി ജനുവരി 31 വരെ

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് നല്‍കി ഇ-ചലാന്‍ ആംനസ്റ്റി പദ്ധതി. മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകള്‍ പകുതി തുക അടച്ച് തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.

മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാന്‍ പിഴകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഇളവുകള്‍ ലഭ്യമാകാന്‍ താഴെപ്പറയുന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

https://services.mvd.kerala.gov.in

കുറിപ്പ്:

ഇ-ചെലാന്‍ ആംനസ്റ്റി പദ്ധതി

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ്

2026 മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകള്‍ പകുതി തുക അടച്ച് തീര്‍പ്പാക്കാം

മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെലാന്‍ പിഴകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ക്ക് മാത്രമാണ് ഇളവ്.

2026 മാര്‍ച്ച് 31ന് ശേഷം ലഭിക്കുന്ന ചെലാനുകളിലെ പിഴകള്‍ കൃത്യസമയത്ത് ഈടാക്കാന്‍ കര്‍ശന നടപടി

അവസാന തീയതി: 2027 ജനുവരി 31.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!