വാഴക്കാട്ടെ ഫാമിലി ഹെൽത്ത് സെൻററിൻ്റെ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ

Report: Rejith Mavoor

ആധുനിക സൗകര്യങ്ങളോടെ വാഴക്കാട്ടെ ഫാമിലി ഹെൽത്ത് സെൻററിൻ്റെ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ. കേരളത്തിലെ തന്നെ മികച്ച FHC കളിലൊന്നാകുമെന്നാണ് പ്രതീക്ഷ. കെട്ടിടത്തിൻ്റെ പ്രവർത്തി ഏറെ കുറെ പൂർത്തിയായികഴിഞ്ഞു. ഇനി വൈദ്യുതി കണക്ഷനും,ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും എത്തിക്കേണ്ട താമസം മാത്രമാണുള്ളത് . നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പ്രളയത്തിൽ നശിച്ചതോടെയാണ് പുതിയ കെട്ടിടത്തിനായുള്ള ആവശ്യമുയർന്നത് . തുടർന്ന് VPS ഗ്രൂപ്പിൻ്റെ മാനേജിംങ്ങ് ഡയറക്റ്റർഡോ: ഷംസീർ വയലിൽ കെട്ടിടം നിർമ്മിച്ചു നൽകാൻ മുന്നോട്ടു വരികയായിരുന്നു.

2019 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ കെട്ടിടത്തിൻ്റെ രൂപകൽപ്പന. ആശുപത്രിക്കകത്ത് ഒരു മിനിഐ സി യു ഒരുക്കുമെന്നതാണ് പ്രധാന പ്രത്യേകത. ജനറൽ മെഡിസിനു പുറമെ ദന്തരോഗ വിഭാഗവും നേത്രരോഗ വിഭാഗവും ഇവിടെയുണ്ടാകും. മിനി എക്സറെ യൂനിറ്റ്, മികച്ച ലാബ് സൗകര്യം, നിരീക്ഷണ കേന്ദ്രം, എന്നിവയൊക്കെ സജ്ജീകരിക്കും.ഇതിനു പുറമെ ഒരു മൊബൈൽ ഐ സി യു വും ആശുപത്രിയുടെ ഭാഗമാകും.ആശുപത്രിയുടെ പുറത്ത് ഒരു പൊതു ജിംനേഷ്യവുംതയ്യാറാക്കിയിട്ടുണ്ട്.മറ്റൊരു ഭാഗത്ത് കുട്ടികൾക്കായുള്ള കളിയുപകരണങ്ങളടങ്ങിയപാർക്കും സ്ഥാപിച്ചിട്ടുണ്ട്.

ഈ കെട്ടിടത്തോട് ചേർന്ന് വിശാലമായ പാർക്കിംങ്ങ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. രണ്ട് മാസത്തിനകം തന്നെ മുഴുവൻ പ്രവർത്തിയും പൂർത്തിയാക്കാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ CTVയോട് പറഞ്ഞു.

error: Content is protected !!