അപകടാവസ്ഥയിലായിരുന്ന കോട്ടമുഴി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു

Report: C Fasal Babu

മുക്കം: മുക്കം ,ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി, റോഡിലെ പാലം രണ്ടു വർഷത്തോളമായി അപകടാവസ്ഥയിലായിരുന്നു .
മുപ്പത്തെട്ടു വർഷത്തിലധികം പഴക്കമുള്ള കലുങ്കിന്റെ വശങ്ങൾ ബലപ്പെടുത്തുന്ന പ്രവർത്തിയാണ് നടക്കുന്നത്.ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകർന്നിരുന്നു
സംരക്ഷണ ഭിത്തി ഇടിഞ്ഞ് കലുങ്ക് അപകടാവസ്ഥയിലായതോടെ നാട്ടുകാർ രംഗത്തെത്തി അടിയന്തര നടപടികൾ ആവിശ്യപെട്ടതിനെ തുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തര പ്രവൃത്തികൾക്കായി 13 ലക്ഷം അനുവദിചിരുന്നു . ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിന്റെ നേത്രത്വത്തിലാണ് ജോലി ആരംഭിച്ചത്. കലുങ്കിന്റെ സംരക്ഷണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴി വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ട് .

error: Content is protected !!