അനാഥമായ ഗ്രന്ഥശാലയും സാംസ്കാരിക നിലയവും പഞ്ചായത്തധികൃതരും യു ഡി എഫ് നേതാക്കളും സന്ദർശിച്ചു

Report: C Fasal Babu

മുക്കം:നാലര വർഷത്തിലധികമായി പ്രവർത്തനം നിലച്ച് പുസ്തകങ്ങളെല്ലാം ഉപയോഗശൂന്യമായി കിടക്കുന്ന കൊടിയത്തൂർ പഞ്ചായത്ത് ഗ്രന്ഥശാലയും അത് സ്ഥിതി ചെയ്യുന്ന സാംസ്കാരിക നിലയവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും സന്ദർശിച്ചു. ഇതോടെ സാംസ്കാരിക നിലയത്തിന് ശാപമോക്ഷമാവുമെന്ന പ്രിതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിക്കാൻ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്തിറങ്ങിയിരുന്നു.

കോട്ടമൽ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഉസ്സൻ മാസ്റ്റർ സ്മാരക സാംസ്കാരിക നിലയത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലയ സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിലെത്തിയ സാഹചര്യത്തിലായിരുന്നു സന്ദർശനം.നാലര വർഷം മുമ്പ് നിലവിലെ ലൈബ്രറിയൻ സ്ഥലം മാറിപ്പോയതോടെ കൂടിയാണ് ആയിരത്തിനോടടുത്ത് പുസ്തകങ്ങൾ സ്വന്തമായുള്ള ഗ്രന്ഥശാല അടച്ചിട്ടുള്ളത്. ഗ്രന്ഥശാലയ്ക്ക് പുറമേ വായനശാലയും കലാ പരിശീലനത്തിനായി വിവിധ ക്ലാസ്സുകളും സാംസ്കാരിക നിലയത്തിൽ നടന്നിരുന്നു. എന്നാൽ വർഷങ്ങളായി ഇതൊന്നും പ്രവർത്തിക്കുന്നില്ല.

1996-2000 കാലയളവിൽ സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയുടെ
കെട്ടിടത്തിലെ ഫർണിചറുകളെല്ലാം കേട് വന്ന അവസ്ഥയിലാണ്.ഈ കെട്ടിടത്തിലെ ഒറ്റമുറിയിൽ പോസ്റ്റ് ഓഫീസ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്നൂറിലധികം പേർ അംഗത്വം എടുത്തിട്ടുള്ള ഗ്രന്ഥശാലയിൽ
ഗവേഷണ വിദ്യാര്‍ഥികളടക്കം നിരവധി അക്ഷര പ്രേമികളുടെ ആശ്രയമായിരുന്നു.ഈ ഗ്രന്ഥശാലയ്ക്ക് ആകെ ഉണ്ടായിരുന്ന ലൈബ്രറേറിയന്‍ സ്ഥലം മാറിയതോടെ മറ്റ് സംവിധാനങ്ങളൊന്നും തന്നെ പഞ്ചായത്ത് അധികൃതര്‍ ചെയ്തിരുന്നില്ല.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, എം.ടി. റിയാസ്, ടി.കെ. അബൂബക്കർ മാസ്റ്റർ, ദിവ്യ ഷിബു, യു ഡി എഫ് വെൽഫെയർ പാർട്ടി നേതാക്കളായ സി.പി.ചെറിയമുഹമ്മദ്, കെ.ടി.മൻസൂർ, ഷംസുദ്ധീൻ ചെറുവാടി, കെ.പി. അബ്ദുറഹിമാൻ, ജ്യോതി ബസു കാരക്കുറ്റി ,റഫീഖ് കുറ്റ്വോട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു

error: Content is protected !!