
Report: Web Desk
കത്വ പെൺകുട്ടിയുടെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മന്ത്രി കെ ടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നതെന്നും മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നുവെന്നും കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീഗ് വ്യക്തമാക്കണമെന്നും മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടു.