ലോക എയ്ഡ്സ് ദിനം ആചരിച്ചു

Local News

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രവും കെ എം സി ടി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുക്കം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബിനെ തുടർന്ന് നടന്ന ചടങ്ങിൽ മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ ചാന്ദിനി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. കെ എം സി ടി കോളേജ് അധ്യാപകരായ സാദിഖ്, അനു ശ്രുതി, മഞ്ജു, ജസ്ന എന്നിവർ ആശംസകൾ നേർന്നു . വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.

error: Content is protected !!