
Web Desk
യു.പിയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനിടയിൽ രണ്ട് ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ച എട്ട് പേരെ വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ റിഹാവാലി പഞ്ചായത്തില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്നഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ശോക് വെങ്കട്ട് പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും എസ്.പി മുനിരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പ്രശനബാധിത ബൂത്തില്‍ വീണ്ടും പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രഭു നാരായണ്‍ സിംഗ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ് സെമി ഫൈനലായി കണക്കാക്കപ്പെടുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പു നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 3.33 ലക്ഷത്തിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.