കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Web Desk

കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ തടപ്പറമ്പിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തടപ്പറമ്പ് ചാലിൽ അബ്ബാസിൻ്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച രാവിലെ പന്നി വീണത്. ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. താമരശേരിയിൽ നിന്നും വനംവകുപ്പിൻ്റെ ദ്രുതകർമസേന സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചശേഷം പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൂടരഞ്ഞി സ്വദേശി ദേവസ്യയാണ് വെടിവെച്ചുകൊന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിനേശ് കുമാർ, ദ്രുതകർമ സേന അംഗങ്ങളായ കരീം മുക്കം, ഷബീർ ചുങ്കം, മുരളി പറമ്പിൽബസാർ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണന്നും നിരവധി സ്ഥലത്തെ കൃഷികളാണ് കാട്ടുപന്നികൾ നശിപ്പിച്ചതന്നും നാട്ടുകാർ പറയുന്നു

error: Content is protected !!