അധികാരമേറ്റതിന് തൊട്ട് പിറകെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു;പ്രസി‍ഡന്‍റിന്‍റെ നില അതീവ ഗുരുതരം

Report: News Desk

കോഴിക്കോട്: അധികാരമേറ്റതിന് തൊട്ട് പിറകെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലുള്ള വിജിത്തിന്‍റെ നില അതീവഗുരുതരമാണ് . വിജിത്തിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാവിലെ തേഞ്ഞിപ്പാലത്തെ വീട്ടില്‍ വെച്ചാണ് വിജിത്ത് ആത്മഹത്യക്ക് ശ്രമിക്കുന്നത്.

ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴുത്തിനേറ്റ പൊട്ടലും ഞരമ്പുകള്‍ക്കുണ്ടായ ആഘാതവും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിവരം. ദളിത് ലീഗ് നേതാവായ വിജിത്ത് ഇന്നലെയാണ് തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്.

error: Content is protected !!