
Report: News Desk
മലപ്പുറം:മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടുമെന്നും മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്നും കെ.പി.എ. മജീദ്. മലപ്പുറം പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ. മജീദ്.