
Web Desk
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യ സാധ്യതയുണ്ടോയെന്ന വിഷയത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്.കോണ്‍ഗ്രസ് നേതൃത്വം ഞങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ അവരുമായി ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാല്ല. അവര്‍ ഡി.എം.കെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ മാത്രം സഖ്യം ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ അതിനര്‍ത്ഥം അവരെ പാര്‍ട്ടിയുടെ പ്രധാനഭാഗമാക്കും എന്നല്ല’, കമല്ഹാസന് പറഞ്ഞു.
അതേസമയം ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എത്രത്തോളം ഒരാളെ സ്നേഹിക്കുന്നുവെന്നതിലാണ് കാര്യമെന്നും കമല്ഹാസന് പറഞ്ഞു.തമിഴ്നാട്ടില്‍ ഗാന്ധിജി ഒരു ഔട്ട്സൈഡര് ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര് കേരളത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തെയും തമിഴ്നാട് ജനത സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഈ ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്നാട്ടില്‍ വിലപ്പോകില്ല,കമല്ഹാസന് പറഞ്ഞു.