ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാതെ യുഡിഎഫ്

Report: Web Desk

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെ ടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഇക്കുറി സീറ്റ് പിടിക്കാന്‍ ഫിറോസിനെയിറക്കുമെന്നുള്ള പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

error: Content is protected !!