കൃഷിക്കാർക്ക് സ്വൈര്യമായി ജീവിക്കാൻ നടപടി സ്വീകരിക്കും; ഉമ്മൻ ചാണ്ടി

Local News

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കർഷകർക്ക് ആശ്വാസകരമായ ജീവിതത്തിനും കൃഷിക്കും അവസരമൊരുക്കുമെന്ന് ഉമ്മൻ ചാണ്ടി. വനത്തെയും വന്യമൃഗങ്ങളെയും വേർതിരിച്ച് കൃഷിക്കാർക്ക് സ്വൈര്യമായി ജീവിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കോടഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ, കെപിസിസി വക്താവ് കെ സി അബു, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം, കെപിസിസി നിർവാഹകസമിതി അംഗം കെപി ബാബു, ബാബു പൈക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട്ട് മല, ബോസ് ജേക്കബ്, ജോർജ് എം തോമസ്, വിൻസെന്റ് വടക്കേമുറിയിൽ, പോൾസൺ അറയ്ക്കൽ, ഇബ്രാഹിം തട്ടൂർ, മുഹമ്മദ് ഹാജി, കെഎം ബഷീർ, അബൂബക്കർ മൗലവി എന്നിവർ സംബന്ധിച്ചു

error: Content is protected !!